X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കോവിഡ്; 15 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കോവിഡ് മരണങ്ങളും കണ്ടെത്തി. അതേ സമയം ചികിത്സയിലായിരുന്ന 2,171 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

1,85,599 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.04 കോടിയിലധികം പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 3,88,594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,79,708 പേര്‍ രോഗമുക്തി നേടി. 1,213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 7,673 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

 

web desk 1: