X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 1766 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1728 പേര്‍ സുഖം പ്രാപിച്ചു. അതേ സമയം മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,11,462 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,32,710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,12,068 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1607 പേരാണ് യുഎഇയില്‍ കൊവിഡ് കാരണം ഇതുവരെ മരണപ്പെട്ടത്.

 

web desk 1: