X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 2,188 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 2,188 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,150 പേര്‍ സുഖം പ്രാപിച്ചു. അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,60,734 പേര്‍ രോഗമുക്തരാവുകയും 1,696 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,767 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

web desk 1: