X
    Categories: gulfNews

യുഎഇയില്‍ വീണ്ടും രണ്ടായിരം കടന്ന് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 2,223 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,177 പേര്‍ രോഗമുക്തി നേടി. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതായി നടത്തിയ 2,93,212 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,22,532 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,01,308 പേര്‍ രോഗമുക്തരാവുകയും 1,782 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,442 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

web desk 1: