X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 1172 കോവിഡ് രോഗികള്‍; 1,460 പേര്‍ക്ക് രോഗമുക്തി

ദുബായ്: യുഎഇയില്‍ ഇന്ന് 1,172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രോഗികളേക്കാള്‍ കൂടുതലാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. 1,460 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 131,508 ആയി. ഇതില്‍ 127,607 പേര്‍ക്ക് രോഗം സുഖമായിട്ടുണ്ട്. രാജ്യത്താകെ 490 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 3,411 പേര്‍ രോഗബാധ കാരണം ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ ഇന്ന് 143,336 കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഒന്നേകാല്‍ കോടിയിലധികം ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി.

web desk 1: