X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 1174 പേര്‍ക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 1174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 678 പേര്‍ക്ക് രോഗം സുഖമായി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 149,135 ആയി. ഇതില്‍ 142,561 പേരുടെ രോഗം ഭേദമായി. 528 ആകെ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 6,046 പേര്‍ ചികിത്സയില്‍ കഴിയുന്നു.

125,915 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ ഒന്നര കോടിയോളം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

web desk 1: