X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്. 129 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

281,817 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.15 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,381 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,379 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,131 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,871 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

web desk 1: