X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

248,337 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,136 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,450 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,137 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവില്‍ രാജ്യത്ത് 3,549 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

web desk 1: