X

ഭക്ഷണത്തിലൂടെ കോവിഡ് വരുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കൊറോണ വൈറസ് പറ്റിപ്പിടിച്ച ഭക്ഷണ പാക്കറ്റുകളോ പാത്രങ്ങളോ സ്പര്‍ശിക്കുന്നതു വഴി കോവിഡ് മനുഷ്യ ശരീരത്തില്‍ എത്തിച്ചേരാമെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുഎന്‍, ലോകാരോഗ്യ സംഘടന എന്നീ വിദഗ്ധ സമിതികള്‍. വായിലേക്കും കണ്ണിലേക്കും മൂക്കിലേക്കും ഇതെത്തിച്ചേരാനുള്ള സാധ്യതയെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതലങ്ങൡ കോവിഡ് വൈറസിന് കൂടുതല്‍ സമയം അതിജീവനം സാധ്യമല്ല എന്നതിനാല്‍ ഇതിനെ പ്രധാനമായ ഒരു രോഗബാധാ മാര്‍ഗമായി കണക്കാക്കാനാവില്ല. അതേ സമയം കോവിഡ് ഭക്ഷണത്തിലൂടെ പകരുകയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്ന ഇടങ്ങളെയും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എസി പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ചിലപ്പോള്‍ അപകടം ചെയ്യും. എസി ഉള്ള സ്ഥലങ്ങളില്‍ നിന്ന് രോഗവ്യാപന സാധ്യത താരതമ്യേന കൂടുതലാണ്. സാധനങ്ങള്‍ വാങ്ങുന്ന നേരം സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കടകളില്‍ സാമൂഹിക അകലം പാലിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിച്ച സാധനങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. കൊറോണ വൈറസ് തണുപ്പില്‍ കാലങ്ങളോളം നശിക്കാതെ ഇരിക്കും. അതിനാലാണ് വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാന്‍ പറയുന്നത്.

 

 

web desk 1: