X

കോവിഷീല്‍ഡ് പോലെയുള്ള വാക്‌സിന്‍ നിപയെ പ്രതിരോധിക്കുമോ? പഠനം പറയുന്നത്

കോവിഡിന്റെ കൂടെ നിപ കൂടി വന്നത് നമ്മുടെ സാമൂഹികാരോഗ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇനി നിപയെ കൂടി നേരിടേണ്ട വിഷമസന്ധിയിലാണ് ആരോഗ്യ രംഗം.

ഈ ഘട്ടത്തില്‍, കോവിഡ് പ്രതിരോധം എന്ന നിലയില്‍ നാം കുത്തിവെപ്പെടുത്ത കോവിഷീല്‍ഡ് പോലെയുള്ള വാക്്‌സിന്‍ നിപയെ പ്രതിരോധിക്കുമോ? പ്രതിരോധിക്കും എന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും യുഎസ് ദേശീയ ഹെല്‍ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പ്രാഥമിക പഠനത്തില്‍ പറയുന്നത്. കോവിഷീല്‍ഡ് വാക്‌സിനില്‍ ഉപയോഗിച്ച chadox1 ജൂലൈയില്‍ ആഫ്രിക്കന്‍ കുരങ്ങനില്‍ പരീക്ഷിച്ചപ്പോള്‍ നിപയില്‍ നിന്ന് മുക്തമായതായി കണ്ടെത്തി. എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. കുത്തിവെപ്പ് നടത്തിയ കുരങ്ങുകളില്‍ രോഗം കണ്ടെത്തിയില്ല. മറ്റുള്ള കുരങ്ങുകളില്‍ നിപ കണ്ടെത്തുകയും കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം chadox1 പരീക്ഷണം മനുഷ്യരില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിലവില്‍ നിപക്കെതിരായി നിര്‍മിച്ച ഒരു വാക്‌സിനും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. കോവിഷീല്‍ഡ്, അസ്ട്രസെനക വാക്‌സിനുകളില്‍ chadox1 ഉള്‍പെടുത്തിയിട്ടുണ്ട്.

web desk 1: