X
    Categories: CultureNewsViews

വിവാദമായതോടെ വര്‍ഗീയ പോസ്റ്റ് മുക്കി കെ.ടി ജലീലിന്റെ ഖലീഫ ഉമര്‍ സി.പി സുഗതന്‍

കോഴിക്കോട്: ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പോസ്റ്റിട്ട സി.പി. സുഗതന്‍ വിവാദമായതോടെ പോസ്റ്റ് മുക്കി. സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവായ സി.പി സുഗതന്‍ ഖലീഫ ഉമറിനെപ്പോലയാണെന്നായിരുന്നു സുഗതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്‍ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു.

ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് ഹാദിയ എന്ന പെണ്‍കുട്ടി മുസ്ലിമായപ്പോള്‍ ഇയാള്‍ പ്രതികരിച്ചത്. ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഭരണഘടനയുടെ നീതിയല്ല സ്വാഭാവിക നീതിയെന്നും പ്രസ്താവിച്ച ഈ കൊടും വര്‍ഗ്ഗീയവാദിയെ മുന്നില്‍ നിര്‍ത്തിയാണ് പിണറായി വിജയന്‍ നവോത്ഥാന മതില്‍ പണിതത്. ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

നവോത്ഥാന മതിലിന് വെള്ളാപ്പള്ളിയെയും സുഗതനെയും മുന്നില്‍ നിര്‍ത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ ഇവരെല്ലാം മാനസാന്തരം വന്നവരാണ് എന്നായിരുന്നു സി.പി.എം ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം. ഖലീഫ ഉമര്‍ മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും ഖലീഫ ഉമറിനെ പോലെ മാനസാന്തരം വന്ന ആളാണ് സി.പി സുഗതനെന്നും സുഗതനെയും അങ്ങനെ കാണണമെന്നും അതുകൊണ്ടാണ് നവോത്ഥാന മതിലിന്റെ മുന്നില്‍ നിര്‍ത്തിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വിശേഷിപ്പിച്ചിരുന്നത്. വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്‍ സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: