X

പാര്‍ട്ടിക്കെതിരെ പ്രതികരണം; കെ.ഇ ഇസ്മയിലിനെതിരെ നടപടി

തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചതിന് ദേശീയനിര്‍വാഹകസമിതിയംഗം കെ.ഇ ഇസ്മയിലിനെതിരെ നടപടി. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനെതിരെ മേല്‍ക്കൈ നേടിയഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ എംപിയും മുതിര്‍ന്നനേതാവുമായ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തത്.

ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ എല്‍.ഡി.എഫ് പ്രതിനിധി സ്ഥാനത്തുനിന്നും നീക്കിയാണ് സി.പി.ഐ നടപടി. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയാണു നടപടിയെടുത്തത്.

പാര്‍ട്ടി നിലപാടിനെതിരെ ഇസ്മായില്‍ ചാനലില്‍ പ്രതികരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ നടപടിക്ക് ദേശീയ നിര്‍വാഹക സമിതിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജി വിവാദത്തില്‍, രാജി വൈകിയിട്ടില്ലെന്നും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നുമുള്ള ഇസ്മയിലിന്റെ അഭിപ്രായമാണ് നടപടിയിലേക്ക് എത്തിച്ചത്.
കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരാകും ഇനി എല്‍.ഡി.എഫിലെ സി.പി.ഐ പ്രതിനിധികള്‍.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തി. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയെന്ന് കാനം മാധ്യമങ്ങളോട്് പറഞ്ഞു. ദേവസ്വം സംവരണത്തിലെ പരാതികള്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും കാനം പറ‍ഞ്ഞു.

chandrika: