X
    Categories: indiaNews

ഡല്‍ഹിയിലെ കര്‍ഷകസമരം: സിപിഎം എട്ടുകാലി മമ്മൂഞ്ഞ് ആവുന്നത് എന്തിന്?

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഐതിഹാസിക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനന്ധിയിലാക്കിയ കര്‍ഷക പ്രതിഷേധങ്ങളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള തിരക്കിട്ട പ്രചാരണമാണ് സിപിഎം നടത്തുന്നത്. സമരത്തിനിടയില്‍ ചില കര്‍ഷകര്‍ ചുവന്ന കൊടികള്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന സമരം ഞങ്ങള്‍ നടത്തുന്നതാണെന്ന് അറിയിക്കാന്‍ സിപിഎം നന്നായി വിയര്‍പ്പൊഴുക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല.

ഇരുപത്തിയാറോളം കര്‍ഷക സംഘടനകള്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ടാണ് കര്‍ഷക പ്രതിഷേധം നടത്തുന്നത്. ഇടതുപക്ഷവുമായും കോണ്‍ഗ്രസ്സുമായും ഇതര പ്രതിപക്ഷ കക്ഷികളുമായും ബന്ധമുള്ള സംഘടനകള്‍ ഇതില്‍ ഉണ്ട്. യോഗേന്ദ്ര യാദവും മേധാ പട്കറും നയിക്കുന്ന സംഘടനകളും ഇതിന്റെ ഭാഗമായി ഉണ്ട്. പഞ്ചാബിലെയും രാജസ്ഥാനിലേയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഉറച്ച പിന്തുണയാണ് സമരത്തിനുള്ളത്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ സമരക്കാര്‍ക്ക് വേണ്ടി ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ഒരുക്കിക്കൊണ്ട് ഇരിക്കുകയാണ്. സ്റ്റേഡിയങ്ങളെ ജയിലുകള്‍ ആക്കി കര്‍ഷകരെ അറസ്റ്റു ചെയ്യാന്‍ സഹകരിക്കില്ല എന്നും അവര്‍ അറിയിച്ചിരുന്നു.
ബിജെപിയും അവരെ പിന്തുണയ്ക്കുന്നവരും ഒഴികെ എല്ലാവരും കര്‍ഷകര്‍ക്ക് ഒപ്പമാണ്. പഞ്ചാബിലെ പ്രതിപക്ഷ അകാലിദള്‍ പോലും.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കൊടിയോ നിറമോ സമരത്തിന് വേണ്ട എന്ന് അതിന്റെ നേതാക്കള്‍ നിശ്ചയിച്ചതും വിശാലമായ ഒരു പൊതുവേദി രൂപപ്പെടുന്നതിന് വേണ്ടിയാണ്.

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര സര്‍്ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളോട് രാജ്യത്തെ കര്‍ഷകരും അവരെ പിന്തുണക്കുന്നവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ വില കുറഞ്ഞ രാഷ്ട്രീയ കളി.

 

web desk 3: