X

സി.പി.എമ്മിലെ സ്ത്രീകള്‍ : വെട്ടിലായി സി.പി.എം, ഒടുവില്‍ കേസ്

സി.പി.എമ്മിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ വൈകി നടപടിയുമായി സര്‍ക്കാരും സി.പി.എമ്മും. രണ്ടുദിവസം മുമ്പാണ് സുരേന്ദ്രന്‍ സി.പി.എമ്മിലെ വനിതകളെക്കുറിച്ച് അപകീര്ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പ്രതികരിക്കാനോ നടപടിയെടുക്കാനോ സി.പി.എമ്മോ സര്‍ക്കാരോ തയ്യാറായില്ല. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇതിനെതിരെ രംഗത്തുവന്നിട്ടും മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാനേതാക്കളോ വനിതാനേതാക്കളോ രംഗത്തുവന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൊടുത്തു.

കോണ്‍ഗ്രസ് നേതാവ് വീണ നായരാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെ മുന്‍ എം.പി കെ,സുജാത പരാതിയുമായി രംഗത്തുവന്നു. ഇതോടെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനിതാശാക്തീകരണത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും നാഴികക്ക് നാല്‍പത് വട്ടം പറയുന്ന സി.പി.എം പാലിച്ച മൗനം വലിയ വവിാദമായിരിക്കെയാണ് പരാതിയുമായി പാര്‍ട്ടി ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍ ബി.ജെ.പി-സി.പി.എം രഹസ്യബാന്ധവമാണ് ഇതിന് കാരണമെന്നാണ് ആരോപണം. കേസെടുത്തെങ്കിലും കുഴല്‍പണക്കേസ് പോലെ ഇതിലും അറസ്‌റ്റോ നടപടിയോ ഉണ്ടാകില്ലെന്നാണ് പലരും കരുതുന്നത്.

Chandrika Web: