X
    Categories: CultureNewsViews

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് സി.പി.എം അക്രമത്തില്‍ പരിക്ക്

പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്. ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

തിരുവനന്തപുരത്ത് എ.കെ ആന്റണിയെ കയ്യേറ്റം ചെയ്യാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോക്കിടെയാണ് സംഭവം. തുടര്‍ന്ന് ആന്റണി വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷ സാധ്യത ഒഴിവായത്.

വഴി തടസ്സപ്പെടുത്തിയവര്‍ ജനാധിപത്യ വിരോധികളാണെന്നും വോട്ടര്‍മാര്‍ ഇതിനുള്ള മറുപടി നല്‍കുമെന്നും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചു. അതേ സമയം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു ദുരനുഭവം ആദ്യത്തേതാണെന്നും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചുവെന്നും എ.കെ ആന്റണി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: