X

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തത്‌. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിലാണ് അറസ്റ്റിലായത്.

സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പാലക്കാട് എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് എം സുനില്‍.
ഇതിനുപിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.ഐ.എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിക്കുകയും ചെയ്തു.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും തുടരന്വേഷണത്തിനായി ചിറ്റൂര്‍ സ്‌റ്റേഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.

 

web desk 3: