X

തട്ടം വിവാദം :സിപിഎമ്മിൽ തർക്കം മുറുകുന്നു

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽകുമാർ നടത്തിയ പ്രസ്താവനക്കെതിരെ സിപിഎമ്മിൽ പൊരിഞ്ഞ പോര്. പാർട്ടിയിലെ മുസ് ലിംകളാണ് അനിൽകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. തട്ടമിടുന്നത് തങ്ങളുടെ അവകാശമാണെന്ന് മുസ്ലിം സഖാക്കൾ പരസ്യമായി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ സ്വന്തം കുടുംബത്തിൻറെ തട്ടമിട്ടുള്ള ഫോട്ടോകൾ പ്രസിദ്ധീകരിച്ചാണ് ചിലർ അനിൽകുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. തട്ടം ഇടുന്നത് പുരോഗമനപരമല്ലെന്നും അത് ഒഴിവാക്കുന്നതാണ് പുരോഗമനം എന്നും ആണ് അനിൽകുമാർ പരസ്യമായി പ്രസംഗിച്ചത് .

യുക്തിവാദി സംഘത്തിൻറെ യോഗത്തിലായിരുന്നു സംസ്ഥാന നേതാവിന്റെ പരാമർശം .ഇത് വിവാദമായിട്ടും പിൻവലിക്കാനോ മാപ്പ് പറയാനോ അനിൽകുമാർ തയ്യാറായില്ല. എന്നാൽ കുത്ത പ്രതിസന്ധിയിലായ മുസ്ലിം സഖാക്കൾ ഏതു വിധേനയും ന്യായീകരണം നടത്താനാണ് ശ്രമിക്കുന്നത് .തങ്ങളുടെ നിലപാട് ശരിയാണെന്നും അത് തുടരുമെന്നും ചില സഖാക്കൾ കുറിപ്പിട്ടു. എല്ലാവർക്കും സിപിഎമ്മിൽ മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ഇക്കൂട്ടരുടെവാദം .മന്ത്രി കെ ടി ജലീൽ അനിൽകുമാറിനെ തള്ളിപ്പ റഞ്ഞപ്പോൾ സംസ്ഥാന സമിതി അംഗമായ അനിൽകുമാർ ഉറച്ചുനിൽക്കുന്നത് പാർട്ടിയുടെ നയം തന്നെയാണ് അതെന്നെ തെളിവാണ് . 30 കൊല്ലം മുമ്പ് സിപിഎമ്മിനോട് ഒപ്പം ചേർന്ന ജലീലിന്റെ നിയമാണോ സംസ്ഥാന സമിതിയംഗത്തിൻ്റെ നയമാണോ ശരി എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത് .അതേസമയം അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നിട്ടുണ്ട് .ഇതോടെ മുസ്ലിം സഖാക്കളും യുക്തിവാദികളും തമ്മിലുള്ള കടുത്ത പോരാണ് പാർട്ടിയിൽ നടക്കുന്നത്. എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .

webdesk15: