X

സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും ഇ.ഡി; സായുധ സേനയുമായി തൃശൂരിൽ വ്യാപക റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം നേതാവ് എം കെ കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി.സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്ക് നീളുന്നത്. സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. തൃശൂരില്‍ എട്ടിടത്തും എറണാകുളത്ത് ഒരിടത്തുമാണ് റെയ്ഡ് നടക്കുന്നത്. സതീഷ് കുമാറിന്റെ പേരില്‍ ഇരുപതിലേറെ അക്കൗണ്ടുള്ളതായി കണ്ടെത്തി. ഇയാളുടെ ബിനാമികളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്‌ഡെന്നാണ് വിവരം. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധ സേനാംഗങ്ങളുമുണ്ട്. കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം തൃശൂര്‍ ജില്ലയിലെ 4 സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

 

 

webdesk14: