X

മതവിരുദ്ധ പ്രവര്‍ത്തനങ്ങളെ സി.പി.എം ആഘോഷമാക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.എം.എഫ്

മലപ്പുറം: മതവിരുദ്ധ പ്രവര്‍ത്തനങ്ങളെ സി.പി.എം ആഘോഷമാക്കുന്ന പ്രവണത അടുത്തകാലത്തായി വര്‍ധിച്ചിരിക്കുകയാണെന്ന് ഇതു അംഗീകരിക്കാനാവില്ലെന്നും എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല വോട്ടു രാഷ്ട്രീയത്തിനു വേണ്ടി തല്‍കാലം സി.പി.എം ഇതു തള്ളിപറയുന്നുണ്ടെങ്കിലും കമ്മ്യൂണിസത്തിന്റെ അടിസ്ഥാന നയമാണിതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. പുതിയ തലമുറയില്‍ മതനിരാസ പ്രവണത വര്‍ധിച്ചുവരുന്നുണ്ട്.

അതു വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിലകേന്ദ്രങ്ങങ്ങള്‍ ബോധപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഇതര മതസ്തര്‍ക്കൊപ്പം പോയാല്‍ സി.പി.എം പാര്‍ട്ടി ഓഫിസില്‍ വച്ച് ആഘോഷിക്കുന്നത് ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. അതു ശരിയായ നടപടിയല്ല. വിദ്യാഭ്യാസം ഉണ്ടായപ്പോള്‍ തട്ടം കൈയൊഴിച്ചു എന്ന സി.പി.എം നേതാവിന്റെ പ്രസ്താവന അനവസരത്തിലുള്ളതായി.

അതേസമയം ന്യായമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി ഭരണകക്ഷിയുമായി ബന്ധപ്പെടുന്നത് സ്വാഭാവികമാണെന്നും അതിനെ കമ്മ്യൂണിസത്തോടുള്ള സമസ്തയുടെ മൃദുസമീപനമായി ദുര്‍വ്യാഖ്യാനിക്കേണ്ടതില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

webdesk13: