kerala

വസ്ത്രധാരണത്തെ ചൊല്ലി തര്‍ക്കം; ഭാര്യയെ നടുറോട്ടില്‍ വെട്ടിക്കൊന്ന് ഭര്‍ത്താവ്

By Test User

December 17, 2022

വസ്ത്രധാരണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ നടുറോട്ടില്‍ വെട്ടിക്കൊന്ന് ഭര്‍ത്താവ്. കന്യാകുമാരിക്ക് സമീപം തക്കലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തക്കല തച്ചനോട് സ്വദേശിനി ജെബ ബര്‍നിഷ ആണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് എബേ നേസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു തര്‍ക്കം അച്ഛന്റെ മധ്യസ്ഥതയില്‍ പരിഹരിച്ച് തിരിച്ചു വരുന്ന വഴി വീണ്ടും തര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്ത്തുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ് കൊല്ലപ്പെട്ട ജബ ബര്‍നിഷ.