X

പ്രണയ നൈരാശ്യം; വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

വയനാട്: ലക്കിടിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. ലക്കിടി ഓറിയന്റല്‍ കോളജ് രണ്ടാംവര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. വയനാട് പുല്‍പള്ളി സ്വദേശിയാണ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി എം ദീപുവാണ് കുത്തിപ്പരിക്കേല്‍പിച്ചത്.

ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ഇയാള്‍ക്കൊപ്പം പാലക്കാടുനിന്ന് ബൈക്കിലെത്തിയ സുഹൃത്ത് ജിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ദീപു കുത്തിയത്. മുഖത്താണ് കൂടുതല്‍ പരുക്കേറ്റത്. ആദ്യം വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് പിന്നീട് മാറ്റി. കോളജില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ നാലരമണിയോടെ ദേശീയപാതയ്ക്കരികില്‍ വെച്ചാണ് പ്രതി ആക്രമിച്ചത്.

web desk 1: