X

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണം: മുസ്‌ലിം നേതൃസമിതി യോഗം

കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കോഴിക്കോട് ചേർന്ന മുസ്‌ലിം നേതൃസമിതി യോഗം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് നേതൃസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം കേന്ദ്ര വഖഫ് ആക്ടിന് എതിരാണ്. നിയമനത്തിനുള്ള പരിപൂർണ അധികാരം നിയമപ്രകാരം വഖഫ് ബോർഡിനാണ്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടിയാണിത്. ദൈവികമായി വഖഫ് ചെയ്യപ്പെട്ട സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ മതബോധമുള്ളവർ ആയിരിക്കണമെന്നും തങ്ങൾ പറഞ്ഞു. കേരള സർക്കാറിന്റെ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ നിയമപരമായ നടപടികളും ആലോചിക്കുന്നുണ്ട്.- തങ്ങൾ പറഞ്ഞു.

പി.എം.എ സലാം സ്വാഗതം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ. മോയിൻകുട്ടി മാസ്റ്റർ, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ഡോ. എം.ഐ അബ്ദുൽ മജീദ് സ്വലാഹി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ, കെ. സജ്ജാദ്, അഡ്വ. പി.എം ഹനീഫ, കെ. അബൂബക്കർ, എഞ്ചി. മമ്മദ് കോയ, മൊയ്തീൻ കുട്ടി, എൻ.കെ അലി, പി. അബൂബക്കർ, ഡോ. ഖാസിമുൽ ഖാസിമി, കെ.കെ മുഹമ്മദ്, പി.എച്ച് ത്വാഹ, പൂഴനാട് സുധീർ, അബ്ദുൽ സുഫീർ പുളിമൂട്ടിൽ, പി.പി അബ്ദുൽ ഹഖ്, എം.പി അബ്ദുൽഖാദർ, എ.ബി മാമുക്കോയ, അബ്ദുൽഖാദർ, വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

web desk 1: