X

കോട്ടയത്ത് പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്ക് തകർന്നു; തിരുവനന്തപുരത്ത് പട്രോളിംഗ് സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ എസ് ഐക്ക് പരിക്കേറ്റു

വീട്ടിൽ അക്രമം നടത്തുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ് നടത്തിയ ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കുതകർന്നു.പരിക്കേറ്റ കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ അഞ്ചംഗ സംഘം നടത്തിയ ആക്രമണത്തിൽ എസ് ഐക്ക് പരിക്കേറ്റു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനടത്തുന്നതിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

webdesk15: