X

ബി.ജെ.പി ബന്ധം: എസ്.എന്‍.ഡി.പിയില്‍ നിന്ന് കൂട്ടരാജി

ആലപ്പുഴ: എസ്.എന്‍.ഡി.പിയില്‍ പൊട്ടിത്തെറി. വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ചാണ് എസ്.എന്‍.ഡി.പിയില്‍ നിന്ന് ഒരു വിഭാഗം കൂട്ടരാജി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂണിയന്‍ പ്രസിഡന്റും ഭാരവാഹികളുമാണ് രാജിവെച്ചത്. ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇവരുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയപാര്‍ട്ടിയായി ബി.ഡി.ജെ.എസ് രൂപീകരിച്ച് ബി.ജെ.പിയുമായി അടുത്തതിനെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ എതിര്‍ത്തിരുന്നുവെങ്കിലും നിലപാട് പര്യസ്യമാക്കിയിരുന്നില്ല. സാധാരണ എസ്.എന്‍.ഡിപി അംഗങ്ങളായി നിന്നാല്‍ മതിയെന്നാണ് രാജിവെച്ചവുടെ നിലപാടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ നേരത്തെയും എസ്.എന്‍.ഡി.പിയില്‍ മുറുമുറുപ്പുണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രയോജനങ്ങളൊന്നും ലഭിക്കാത്തതും ബി.ഡി.ജെ.എസിനെ അലട്ടുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയെന്നാല്ലാതെ ഫലമുണ്ടായിട്ടില്ല. നിലവില്‍ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പദവി ബി.ഡി.ജെ.എസിനാണ്. തുഷാര്‍വെള്ളാപ്പള്ളിയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതും ഒരു വിഭാഗത്തിന് എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

chandrika: