X

തലസ്ഥാനത്തെ റോഡു പണിയെ വിമര്‍ശിച്ചു;കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാനസമിതിയില്‍ വിമര്‍ശനം

തലസ്ഥാനത്തെ റോഡ് പണി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്നുമാണ് വിമര്‍ശനം. രണ്ട് മൂന്ന് പദ്ധതികള്‍ തലസ്ഥാനനഗരത്തെ ശ്വാസം മുട്ടിക്കുന്നുവെന്നും യാത്രാ സൗകര്യം നഷ്ടപ്പെട്ട ജനങ്ങള്‍ വര്‍ഷങ്ങളായി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്.

നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.വികസനപദ്ധതിയുടെ പേരില്‍ നഗരത്തിന്റെ പലഭാഗത്തും റോഡുകള്‍ വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നഷ്ടപ്പെട്ടവരാണ് ഇവിടെയുള്ളത്. ഇതിന് പരിഹാരം കാണണം.

ചില പദ്ധതികള്‍ ആരംഭിച്ചിട്ട് ഒന്നും എത്താത്ത സാഹചര്യമുണ്ടെന്നുമാണ് കടകംപള്ളി ആരോപിച്ചത്. ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല.

 

webdesk13: