X

ഹോളിദിനത്തിലെ ക്രൂരത;സ്‌കൂളിലെ ശുചിമുറിയില്‍ ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി

ഹോളി ദിവസത്തില്‍ ബീഹാറിലെ ബെഗുസാരാ ജില്ലയില്‍ ഏഴ് വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിക്കുള്ളില്‍ ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെറുത്ത ഒമ്പതാം വയസ്സുകാരിക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കേസില്‍ പ്രതിയായ ചോട്ടാ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോളി ദിവസം മാര്‍ക്കറ്റില്‍ പോയി മടങ്ങി വരുന്നതിനിടെ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഊഞ്ഞാലിലാടാന്‍ വേണ്ടിയാണ് ഇരുവരും സ്‌കൂളില്‍ എത്തിയത്. ഇതിനിടയാണ് പ്രതി രണ്ടുപേരെയും ആക്രമിച്ചത്. യുവാവില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒമ്പതാം വയസ്സുകാരിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഈ സമയം പീഡനത്തിനിരയായ കുട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

webdesk11: