X

ഈന്തപ്പഴം വന്ന വഴി, പോയ വഴി; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം വിതരണം ചെയ്തതു സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കസ്റ്റംസ്. സാമൂഹ്യനീതി വകുപ്പിനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

നയതന്ത്ര ചാനല്‍ വഴി 17,000 കിലോ ഈന്തപ്പഴം കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ അവ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി സര്‍ക്കാര്‍ പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ചുമതലയുള്ള കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈന്തപ്പഴം നല്‍കിയ സ്‌കൂളുകള്‍, അവ നിലനില്‍ക്കുന്ന സ്ഥലം, ഈന്തപ്പഴം കൈമാറ്റം ചെയ്ത രീതി എന്നിവ സംബന്ധിച്ചാണ് സര്‍ക്കാരില്‍ നിന്ന് വിശദീകരണങ്ങള്‍ തേടിയിട്ടുള്ളത്. നോട്ടിസ് ലഭിച്ചതോടെ ഈന്തപ്പഴത്തെ സംബന്ധിച്ച വിവര ശേഖരണം നടത്തുകയാണ് സാമൂഹ്യ നീതി വകുപ്പ്.

 

web desk 1: