X

5,500 രൂപ ചിലവില്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് പതിനാലുകാരന്‍

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി (മലപ്പുറം): ലോക്ഡൗണ്‍ കാലത്ത് വെറും 5500 രൂപ ചിലവില്‍ സൂപ്പര്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് സ്റ്റാര്‍ ആയിരിക്കുകയാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി പതിനാലുകാരനായ മുന്‍തദിര്‍. പയ്യോളി ജിയുപി സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാന്റെയും സൗദയുടെയും നാല് മക്കളില്‍ ഇളയവനായ മുന്‍തദിര്‍ മക്കരപറമ്പ ഗവ. ഹയര്‍സെക്കണ്ടറി ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കൂട്ടിലങ്ങാടി ജി.യു.പി.സ്‌കൂളില്‍ പഠിക്കവെ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓട്ടോമാറ്റിക് ഹൈഡ്രോളിക് സ്‌ട്രെക്ചറും ഹെലികാമും നിര്‍മ്മിച്ച് രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടിയ പിന്‍ബലത്തിലാണ് സൈക്കിള്‍ ബൈക്ക് നിര്‍മ്മിക്കുന്നതിന് പ്രചോദനമായതെന്ന് മുന്‍തദിര്‍ പറയുന്നു.

പഴയ ബൈക്കിന്റെ പാര്‍ട്‌സുകളും പഴയ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. കാഴ്ചക്ക് സൈക്കിളിന്റെ രൂപവും എന്നാല്‍ ബൈക്കിന്റെ പ്രവര്‍ത്തനവും ആണ്. സൈക്കിള്‍ ബൈക്കിന്റെ രൂപഘടന ആദ്യം വരച്ചുണ്ടാക്കുകയായിരുന്നു. ശേഷം പിതൃ സഹോദരന്റെ ഇന്റസ്ട്രിയല്‍ വര്‍ക് ഷാപ്പില്‍ വെച്ച് അയല്‍ വീട്ടില്‍ ഒഴിവാക്കിയ പഴയ ബൈക്കിന്റെ യന്ത്രഭാഗങ്ങള്‍ നന്നാക്കിയെടുത്തായിരുന്നു നിര്‍മ്മാണം. വാട്ടര്‍ ബോട്ടിലാണ് ഇന്ധന ടാങ്കായി ഉപയോഗിച്ചത്. 5500 രൂപ മാത്രമാണ് ചിലവു 1 വന്നത്. മൂന്ന് ദിവസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുത്തനെയുള്ള കയറ്റമെല്ലാം നിഷ്പ്രയാസം കയറുന്ന ബൈക്കിന് പത്ത് കിലോമീറ്റര്‍ മൈലേജ് ഉണ്ട്.പെട്രോള്‍ വില അനന്തമായി കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഇലക്ട്രിക് സൈക്കിള്‍ ബൈക്ക് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മുന്‍തദിര്‍.

 

web desk 1: