X
    Categories: MoreViews

ദലിത് ലീഗ്: യു.സി രാമന്‍ പ്രസി, എ.പി ഉണ്ണികൃഷ്ണന്‍ സെക്ര, പിസി രാജന്‍ ട്രഷ.

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് പുതിയ ഭാരവാഹികളെ കോഴിക്കോട്ട് നടന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റില്‍ തെരഞ്ഞെടുത്തു. ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. യു.സി രാമനെ സംസ്ഥാന പ്രസിഡണ്ടായും എ.പി ഉണ്ണികൃഷ്ണനെ ജന.സെക്രട്ടറിയായും പിസി രാജനെ ട്രഷററായും തെരഞ്ഞെടുത്തു.

ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയതു മുതല്‍ ദലിത്-ആദിവാസികളെ കൊന്നൊടുക്കുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലേക്കു വ്യാപിക്കുന്നതിനെ ശക്തമായി നേരിടുമെന്നും കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് കെപിഎ മജീദ് പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യം സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സിലില്‍ യുസി രാമന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.എംപി ഗോപി സ്വാഗതവും പിസി രാജന്‍ നന്ദിയും പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുട്ടി അഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. അസീസ് ബഡായിന്‍ സംസാരിച്ചു. ആദിവാസി യുവാവ് മധുവിനെ കൊന്ന സംഭവത്തില്‍ സംസ്ഥാന കമ്മിറ്റി പ്രമേയം പിസി രാജന്‍ അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ സോമന്‍ പുതിയാത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി പി.ബാലന്‍, അഡ്വ.ഗോപി, എംടി രാജന്‍, സി.മധു കാസര്‍കോട് എന്നിവരെയും സെക്രട്ടറിമാരായി പികെ മുരളി, വിപി ആണ്ടി, ബിനു മാധവന്‍, പ്രകാശന്‍ കണ്ണൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

chandrika: