X

പശുവിനെ കൊന്നതിന് ഊരുവിലക്കിയ ദളിത് യുവാവ് മരിച്ച നിലയില്‍

ലക്‌നൗ: പശുക്കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമം ഊരുവിലക്കേര്‍പ്പെടുത്തിയ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. ഗോണ്ഡാ ഗോപാല്‍പുര്‍ ബറണ്ടി ഗ്രാമവാസി രാമുവിന്റെ (18) വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടത്. ട്രെയിന്‍ തട്ടിയ നിലയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പശുകുട്ടിയെ കൊന്നതിനു രാമുവിനു ഗ്രാമം ഊരുവിലക്കേര്‍പ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പശുവിലെ കൊന്നതിനു പൊലീസ് സ്റ്റഷേനിലും പരാതി ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഗ്രാമത്തില്‍ നിന്നും രാമുവിനെ ഒഴിവാക്കിയത്. മാതാവും മൂന്നു സഹോദരങ്ങളും അടങ്ങുന്നതാണ് രാമുവിന്റെ കുടുംബം.

മൂന്നു ദിവസം മുന്‍പാണ് രാമു വളര്‍ത്തുന്ന പശുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഗ്രാമത്തലവന്‍ ഉഷാ ദേവിയുടെ ഭര്‍ത്താവ് ബല്‍റാം തിവാരി പറഞ്ഞു. ‘ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് പശു മരിച്ചതായും തുടര്‍ന്ന് ഗ്രാമവാസികള്‍ സംഘടിക്കുകയും രാമുവിനു വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. സംഭവത്തെപ്പറ്റി വിശദീകരിക്കാന്‍ രാമുവിനോട് നാട്ടുകൂട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്തതായാണ് പിന്നീട് വിവരം ലഭിച്ചത്’. ബല്‍റാം തിവാരി പറഞ്ഞത്.

chandrika: