X

അപകടം കൂടുന്നു; രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട്: ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ അപകടം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എ ഗീതയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. അപകടങ്ങള്‍ കൂടുന്ന മേഖലകളിലും പ്രവൃത്തി പുരോഗമിക്കുന്ന ഭാഗങ്ങളിലും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വളവുകളിലും മറ്റു വെളിച്ചക്കുറവുള്ള ഭാഗങ്ങളിലും അടിയന്തിരമായി ലൈറ്റുകള്‍ സ്ഥാപിക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എഡിഎം സി.മുഹമ്മദ് റഫീഖ്, കോഴിക്കോട് ആര്‍.ടി.ഒ പി.ആര്‍ സുമേഷ്, റീജിയണല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ബിജുമോന്‍, സൗത്ത് സോണ്‍ ട്രാഫിക്ക് എ.സി.പി ജോണ്‍സണ്‍, ദേശീയപാത അതോറിറ്റിയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

webdesk11: