X

ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ കോഴിക്കോട് ഫോട്ടോ ജേണലിസ്റ്റ് ഫോറം ആദരാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറം ആദരാഞ്ജലി അര്‍പ്പിച്ചു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ പല ഫോട്ടോ ജേണലിസ്റ്റുകളുമായും വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്ന ഡാനിഷ് സിദ്ദീഖിയുടെ ആകസ്മിക മരണം ഈ മേഖലയുടെ തീരാ നഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.

യുദ്ധ മുഖങ്ങളിലെ വ്യതസ്ഥതയാര്‍ന്ന പല ചിത്രങ്ങളും വായനക്കാരുടെ മുന്നിലെത്തിച്ചത് ഡാനിഷിന്റെ ക്യാമറ കണ്ണിലൂടെയായിരുന്നു. ഫോട്ടോ ജേണലിസ്റ്റ് ഫോറം കണ്‍വീന്‍ എം.ടി വിധുരാജ്, കെ രാഗേഷ്, നിധീഷ് കൃഷ്ണന്‍, രാജേഷ് മേനോന്‍, രമേശ് കൊട്ടൂളി, സാജന്‍ വി നമ്പ്യാര്‍, സജീഷ് ശങ്കര്‍, ബിനുരാജ്, രോഹിത് തയ്യില്‍, വിശ്വജിത്, സി.കെ. തന്‍സീര്‍, ടി. എച്ച്. ജധീര്‍, എ.ആര്‍.സി. അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

web desk 3: