X

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു

അപകീര്‍ത്തി കേസില്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമീപിച്ച് രാഹുല്‍ ഗാന്ധി. സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്താത്തതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിച്ചില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കാണ് വിധി പറഞ്ഞത്.

പത്തിലേറെ അപകീര്‍ത്തി കേസുകള്‍ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരായ കേസും കോടതി ചൂണ്ടിക്കാട്ടി. 2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു.

webdesk13: