X

ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ.ഡിയ്ക്ക് മുന്നില്‍

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ . ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടിസ് നല്‍കിയിരുന്നു. കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാള്‍ പോലും താന്‍ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവില്‍ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

എന്നാല്‍ കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹായരായേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ഇന്ന് വാരണസിയിലേക്ക് പോകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും നാളെ വാരണസി സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടുണ്ട്.

webdesk14: