X

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷൻ വളഞ്ഞ്‌ ജനക്കൂട്ടം

മണിപ്പൂരില്‍ പൊലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂര്‍ റൈഫിള്‍സ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ് തുരത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി ആരംബയ് തെങ്കോല്‍ എന്നീ പേരിലുള്ള പ്രേദേശിക യുവജന കൂട്ടായ്മയാണ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ചിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബര്‍ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സര്‍ക്കാര്‍.

വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം. മോറേയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി കൈകൊണ്ടില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സ്റ്റേഷന് മുന്നിലെത്തിയത്.

webdesk14: