Connect with us

india

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷൻ വളഞ്ഞ്‌ ജനക്കൂട്ടം

മണിപ്പൂര്‍ റൈഫിള്‍സ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ് തുരത്തി

Published

on

മണിപ്പൂരില്‍ പൊലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂര്‍ റൈഫിള്‍സ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ് തുരത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി ആരംബയ് തെങ്കോല്‍ എന്നീ പേരിലുള്ള പ്രേദേശിക യുവജന കൂട്ടായ്മയാണ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ചിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബര്‍ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സര്‍ക്കാര്‍.

വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം. മോറേയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി കൈകൊണ്ടില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സ്റ്റേഷന് മുന്നിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്

Published

on

രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പിന്തിരിഞ്ഞ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ അധികാരത്തിലെത്തിയത്.

ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്‍ എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം, 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Continue Reading

india

‘മൃത്യു കുംഭ്’ ആയി മഹാ കുംഭമേള മാറി; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

കുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്നും മമത ആരോപിച്ചു

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്നും മമത ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും മമത ആരോപിച്ചു.

ബംഗ്ലാദേശ് ഭീകരരുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെയും മമത തള്ളി. ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ബിജെപിക്ക് തെളിയിക്കാനായാല്‍ രാജിവെയ്ക്കുമെന്ന് മമത പറഞ്ഞു. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വീണപ്പോഴും തൃണമൂല്‍ സര്‍ക്കാരാണ് ബംഗാളിലെ ശാന്തിയും സമാധാനവും കൈമോശം വരാതെ കാത്തതെന്നും മമത വ്യക്തമാക്കി.

Continue Reading

india

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതിയും ചുമത്തുന്ന ഇന്ത്യക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ല: ട്രംപ്

തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫണ്ട് അനുവദിച്ചതെന്തിനെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് എയ്ഡ് 21 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശച്ചത്.

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തതും ഉയര്‍ന്ന നികുതി കാരണമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 16ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

Continue Reading

Trending