X

ഉയരുന്ന ചൂടും കാറ്റും ; പൊടിയിൽ മുങ്ങി രാജ്യതലസ്ഥാനം

ശക്തമായ കാറ്റിനെത്തുടർന്ന് ഡൽഹി നഗരം പൊടിപടലത്താൽ മൂടി.ദൃശ്യപരത 1,000 മീറ്ററായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കഴിഞ്ഞ അഞ്ച് ദിവസമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഉണ്ടായ തീവ്രമായ ചൂട്, മഴയുടെ അഭാവം മൂലം ഉണങ്ങിയ മണ്ണ്, അർദ്ധരാത്രി മുതൽ തുടരുന്ന ശക്തമായ കാറ്റ് എന്നിവയാണ് പൊടി നിറഞ്ഞ അവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ വലിയ ഭാഗങ്ങളിൽ പൊടിപടലത്തിന്റെ കട്ടിയുള്ള പാളി തെളിഞ്ഞു.

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിലെ ദൃശ്യപരതയുടെ അളവ് തിങ്കളാഴ്ച രാവിലെ 9 മണിക്ക് 4,000 മീറ്ററിൽ നിന്ന് 1,100 മീറ്ററിലേക്ക് ചുരുങ്ങിയതായി മുതിർന്ന ഐഎംഡി ശാസ്ത്രജ്ഞൻ ആർ കെ ജെനാമണി പറഞ്ഞു. പൊടിയുടെ സാന്ദ്രത ഒന്നിലധികം തവണ വർദ്ധിച്ചു. ഇത് പ്രധാനമായും പ്രദേശത്ത് നിലനിൽക്കുന്ന ശക്തമായ കാറ്റ് മൂലമാണ്. പൊടി ഉടൻ ശമിച്ചു തുടങ്ങുമെന്നും ഐഎംഡിയുടെ എൻവയോൺമെന്റ് മോണിറ്ററിംഗ് ആൻഡ് റിസർച്ച് സെന്റർ മേധാവി വി കെ സോണി പറഞ്ഞു.

പൊടിപടലങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാനും ആസ്ത്മ, ബ്രോങ്കൈറ്റിസ്, അലർജികൾ തുടങ്ങിയ നിലവിലുള്ള അവസ്ഥകൾ വഷളാക്കാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ നാല് ദിവസമായി, ഡൽഹിയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് .ഞായറാഴ്ചയോടെ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് പ്രവചനം.

webdesk15: