X

നോട്ട് പ്രതിസന്ധിക്കിടെ ആര്‍ബിഐ ഗവര്‍ണറുടെ മൗനം ചര്‍ച്ചയാവുന്നു

ന്യൂഡല്‍ഹി: രാജ്യം നോട്ട് നിരോധനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെ ആര്‍ബിഐ ഗവര്‍ണറുടെ അസാന്നിദ്ധ്യം ചര്‍ച്ചയാവുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനമനുഭവിക്കുന്ന പ്രതിസന്ധിക്കിടയിലാണ് ആര്‍ബിഐ ഗവര്‍ണര്‍ സുര്‍ജിത്ത് പട്ടേലിന്റെ മൗനത്തില്‍ രാജ്യം സംശയത്തിലാവുന്നത്.
വിപണിയിലെ 86 ശതമാനം വരുന്ന 500 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി നവംബര്‍ എട്ട് രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോള്‍ അതിനെ പിന്തുണച്ചും പത്രസമ്മേളനം നടത്തിയും രംഗത്തെത്തിയ ഉര്‍ജിത് പട്ടേല്‍, എന്നാല്‍ രാജ്യം കനത്ത നോട്ട് ക്ഷാമത്തിലേക്ക് നീങ്ങിയിരിക്കെ മൗനത്തിലാണ്.

സാമ്പത്തിക അടിയന്തിരവാസ്ഥയെ തുടര്‍ന്ന് ജനം രോഷാകുലരായിരിക്കെ നവംബര്‍ എട്ടിന് ശേഷം ആര്‍ബിഐ ഗവര്‍ണറുടെ ഭാഗത്ത് നിന്നും പിന്നീട് ഒരു പ്രതികരണവും ഉണ്ടാകാത്തത് രാജ്യത്ത് ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം മോഡിയുടെ നോട്ട് നിരോധന തീരുമാനത്തിന് സമ്മതംനല്‍കിയ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നടപടിക്കെതിരെ ആര്‍ബിഐ ജീവനക്കാരുടെ സംഘടനകളും കൂടാതെ നിരവധി സാമ്പത്തിക വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. പ്രമുഖ ബാങ്ക് തൊഴിലാളി സംഘടന ഉര്‍ജിതിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

chandrika: