X

കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; രാജ്യത്ത് മാന്ദ്യമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്. ഇതോടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് വിരുദ്ധമാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്.

ആഗോളമാന്ദ്യം ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികക്കുഴപ്പം ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ പ്രതീക്ഷാജനകമായിരുന്നെങ്കിലും രണ്ടാം പാദത്തില്‍ സ്ഥിതി മോശമായി. തുടര്‍ന്ന് എല്ലാ മേഖലകളും താഴോട്ടുപോയി.

നടപ്പുവര്‍ഷം ജനങ്ങളുടെ വാങ്ങല്‍ ശേഷിയും സ്വകാര്യനിക്ഷേപവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കുകയും ബാങ്കിങ്ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ കരുത്ത് വീണ്ടെടുക്കുകയും വേണം.

രാജ്യത്തെ കറന്‍സിയുടെ എണ്ണവും മൂല്യവും 201819ല്‍ വര്‍ധിച്ചു. മൂല്യം 17 ശതമാനം വര്‍ധിച്ച് 21.11 ലക്ഷം കോടി രൂപയായി. എണ്ണം 10875.90 കോടിയായി. ഡിജിറ്റല്‍ പണമിടപാടിനെക്കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദവും ശരിയല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

web desk 3: