X

സാമൂഹിക അകലം ലംഘിക്കലാകുമോ?; ടോസിങ്ങിനിടെ ചിരി പടര്‍ത്തി ധോനി

അബുദാബി: ഐപിഎല്‍ 2020 ലെ ആദ്യമത്സരത്തിന്റെ ടോസിനിടെ ചിരിപടര്‍ത്തി ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ ധോനി. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ കൂള്‍ ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തിയാല്‍ അത് സാമൂഹിക അകലം ലംഘിക്കലാകുമോ എന്ന് ചോദിച്ചു. ഇത് ചുരുങ്ങിയ സമയംകൊണ്ട് വൈറലാകുകയും ചെയ്തു. ധോനിയും മുരളി കാര്‍ത്തിക്കും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം അരങ്ങേറിയത്.

അതേസമയം ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യന്‍സ് തെറ്റിക്കാതിരുന്നപ്പോള്‍ 2019 ഐപിഎല്‍ ഫൈനലിലെ തോല്‍വിക്കുള്ള മധുരപ്രതികാരമായി ചെന്നൈയുടെ വിജയം. മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ് മികവിലാണ് ചെന്നൈ വിജയം നേടിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. മൂന്ന് സിക്‌സും ആറ് ഫോറുമടക്കം റായിഡു 48 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു. റായുഡുവാണ് കളിയിലെ താരവും. 44 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത് ഡുപ്ലെസി പുറത്താവാതെ ടീമിനെ വിജയത്തിലെത്തിച്ചു. നായകന്‍ എംഎസ് ധോണി ഇറങ്ങിയെങ്കിലും 2 പന്തില്‍ നിന്ന് റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. ധോനിയുടെ നായകത്വത്തില്‍ ചെന്നൈയുടെ നൂറാമത്തെ വിജയമാണിത്.

web desk 3: