X

ധോണി ഒഴിഞ്ഞു ഇനി റുതുരാജ് നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംങ്‌സ്

ചെന്നൈ സൂപ്പര്‍ കിംങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഋതുരാജ് ഗെയിക് വാദാണ് പുതിയ നായകന്‍. ”ഐ.പി.എല്‍ 2024 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണ്. ഋതുരാജ് ഗെയിക്വാദാണ് പുതിയ നായകന്‍. 2019 മുതല്‍ ഗെയിക്വാദ് ടീമിന്റെ അവിഭാജ്യ ഘടകമാണ്. 52 മത്സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചു. ഇനി പുതിയ ദൗത്യമാണ്” സി.എസ്.കെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ധോണിയുടെ നേതൃത്വത്തില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സിഎസ്‌കെ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണിംഗ് മാച്ച് നാളെ ആരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റന്‍സി മാറ്റം. 133 വിജയങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ രണ്ടാമതാണ്.

webdesk14: