X

മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസിസമൂഹവും സുസജ്ജരാവണം: ഷംസുദീൻ എം എൽ എ

ദുബൈ : മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടി നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ നാം ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ പ്രസ്ഥാപിച്ചു.

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ കെഎംസിസി ഘടകങ്ങളിലെ നേതാക്കൾക്കും ഭാരവാഹികൾക്കുമായി ദേരാ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ ആദ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

കെഎംസിസി എന്ന മഹാ പ്രസ്ഥാനം ആഗോള തലത്തിൽ വളർന്നു പന്തലിച്ചു. മുസ്ലിം ലീഗിനോളം ഒപ്പമെത്തുന്ന രീതിയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രവാസ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും ലോകത്തിന് തന്നെ മാതൃകയാണ്. ശക്തമായ അടിത്തറയും സംഘ ശക്തിയും പരസ്പര ഐക്യവും സഹജീവി സ്നേഹവും ഈ പ്രസ്ഥാനത്തെ ഉത്തരോത്തരം ഉന്നതിയിൽ എത്തിച്ചു.

ഏതൊരു സംഘടനയെയും കെട്ടുറപ്പോടെ നിലനിർത്തേണ്ടത് അതിന്റെ നേതൃനിരയുടെ ഉത്തരവാദിത്വമാണ്. അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്‌തും പക്വതയോടെയും ഇടപെടാൻ നേതാക്കൾക്ക്‌ കഴിയണം . ലോകത്ത് പല പ്രസ്ഥാനങ്ങളും തകർന്നു പോയത് ഐക്യം നഷ്ടപെട്ടപ്പോഴാണ്.
അദ്ദേഹം കൂട്ടിച്ചേർത്തു

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉൽഗാടണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിസന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു മുൻകൂട്ടി രജിസ്റ്റർ ചെയ്ത മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും ഉൾപ്പെടുന്ന 200 പേരാണ് ക്യാമ്പ് അംഗങ്ങളായി പങ്കെടുത്തദ്.
രണ്ടു സെഷനിലായി നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക
സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ അൻസാരി തില്ലങ്കേരിയും പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് മുഖ്യ അഥിതിയായി പങ്കെടുത്തു യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, എം സി ഹുസൈനാര് ഹാജി . ഹനീഫ് ചെർക്കള , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ അഷ്‌റഫ് കർള , .ഡി സി സി ജനറൽ സെക്രട്ടറി സോമശേഖര ജെ എസ് .വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ,‌ ഗഫൂർ എരിയാൽ, സെഡ് എ കയ്യാർ ജംഷാദ് പാലക്കാട് . സഹദുള്ള. ആയിഷ സഹദുല്ല .എന്നിവർ സംബന്ധിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി , സലാം കന്യപ്പാടി , ഹനീഫ് ടി ആർ , അഫ്സൽ മെട്ടമ്മൽ ,മഹ്മൂദ് ഹാജി പൈവളിഗെ .റഷീദ് ഹാജി കല്ലിങ്ങൽ .റാഫി പള്ളിപ്പുറം സി എച് നൂറുദ്ദീൻ ,.ഇബി അഹ്മദ് .യൂസുഫ് മുക്കൂട് , അഷ്‌റഫ് പാവൂർ .ഫൈസൽ മൊഹ്സിന് തളങ്കര .ഹസൈനാർ ബീജന്തടുക്ക . കെ പി അബ്ബാസ് കളനാട് മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ .അയ്യൂബ് ഉറുമി .ഇസ്മായിൽ നാലാംവാതുക്കൽ. ഹനീഫ് ബാവ നഗർ ,എ ജി എ റഹ്മാൻ .
തുടങ്ങിയവർ നേത്രത്വം നൽകി തൻഷീത്ത്, ഇൻസ്‌പെയറോ, തഫാൻ, ഇമ്പാക്റ്റ്, ടാലന്റ് തുടങ്ങിയ വ്യത്യസ്ത ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് ശേഷമാണ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി ഖിറാഅത്തും. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു

webdesk14: