X

മോദിയെ നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം

ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിനുള്ള മത്സരാര്‍ത്ഥികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിണവുമായി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ രംഗത്തെത്തി. പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടേ ഇല്ലെന്നും അത് വ്യാജവാര്‍ത്തയാണെന്നും വിശദീകരിച്ച് അസ്‌ലേ തോജെ തന്നെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനുള്ള ഏറ്റവും വലിയ മത്സരാര്‍ഥി പ്രധാനമന്ത്രിയാണെന്ന് നൊബേല്‍ സമ്മാന സമിതിയുടെ ഉപനേതാവ് പറഞ്ഞതായി വ്യാഴാഴ്ചയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

 

webdesk14: