X

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ നറുക്കെടുപ്പ്; 1,590 രൂപയുടെ ഇടപാടിന് ഒരുകോടി രൂപ സമ്മാനം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നറുക്കെടുപ്പ് പദ്ധതിയില്‍ ഒരു കോടി രൂപയുടെ സമ്മാനം സന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന്. 1590 രൂപയുടെ ഇടപാട് നടത്തിയതിനാണ് സമ്മാനം ലഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് നറുക്കെടുത്തത്. ഉപഭോക്തൃ വിഭാഗത്തില്‍ മൂന്നു പേര്‍ക്കും വ്യാപാരികളുടെ വിഭാഗത്തില്‍ മൂന്നു പേര്‍ക്കുമാണ് സമ്മാനം ലഭിച്ചത്. ഇവരെ രാഷ്ട്രപതി അഭിനന്ദിച്ചു. ഉപഭോക്തൃ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവിനാണ്. മൂന്നാം സമ്മാനം പി.എന്‍.ബി അക്കൗണ്ട് ഹോള്‍ഡര്‍ക്കും. യഥാക്രമം 50 ലക്ഷവും 25 ലക്ഷവുമാണ് രണ്ടും മൂന്നും സമ്മാനങ്ങല്‍. റുപേ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് മൂന്ന് സമ്മാനാര്‍ഹരും ഇടപാടുകള്‍ നടത്തിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഈ മാസം 14ന് നാഗ്പൂരില്‍ നടക്കുന്ന അംബേദ്കര്‍ ജയന്തി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുക സമ്മാനിക്കും.

chandrika: