X

ദിലീപിന്റെ പരാതി; രേവതിക്കും പാര്‍വ്വതിക്കും റിമക്കും ആഷിഖിനും കോടതി നോട്ടീസ്

കൊച്ചി: നടന്‍ ദിലീപിന്റെ പരാതിയില്‍ ചലച്ചിത്ര താരങ്ങളായ രേവതി, രമ്യാ നമ്പീശന്‍,പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നാരോപിച്ച്് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നടന്‍ സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ എന്തുകാണ്ടാണ് ഭാമ ഇങ്ങനെ ചെയ്തതെന്നായിരുന്നു രേവതി ചോദിച്ചത്. സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ദു:ഖകരമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിച്ച നടിക്ക് ഒപ്പം നിന്ന ശേഷം ഏറ്റവും ആവശ്യമായ സമയത്ത്, അവസാന നിമിഷം എതിരായത് ലജ്ജാവഹമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

സംഭവിച്ച ക്രൂരതക്ക്അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു.

 

web desk 3: