X
    Categories: indiaNews

‘സാമ്പത്തിക പിന്നാക്കാവസ്ഥ തടസമായില്ല’; രാജ്യത്തെ ഈ ഗോത്രവിഭാഗത്തിലെ ഒരാള്‍ക്ക് പോലും കോവിഡ് ബാധിച്ചിട്ടില്ല!

രാജ്യത്ത് കോവിഡ് വ്യാപനത്തിന് യാതൊരു കുറവുമില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെയും സ്ഥിതി ഇത് തന്നെയാണ്. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 75,000 കടന്നു, വൈറസ് ബാധ മൂലം മരിച്ചവര്‍ 650 ലേറെയും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുണ്ടായിട്ടും താന ഭഗത് എന്ന ഗോത്ര വിഭാഗം കോവിഡിനെ തോല്‍പ്പിച്ചത് രാജ്യം മാതൃകയാക്കേണ്ട കാര്യമാണ്. ജാര്‍ഖണ്ഡില്‍ 3,481 കുടുംബങ്ങളിലായി 21,783 പേരാണ് ഈ ഗോത്രവിഭാഗത്തിലുള്ളത്. ഗാന്ധിയന്‍ തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് താന ഭഗത് വിഭാഗം. ലളിതജീവിതം നയിക്കുന്ന ഇവര്‍ പാലിക്കുന്ന വൃത്തിയും വ്യക്തിശുചിത്വവുമാണ് ഇവരെ വൈറസില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഘടകമെന്നാണ് വിദഗ്ധാഭിപ്രായം.

വിഭാഗത്തിലെ ഭൂരിഭാഗം പേര്‍ക്കും രണ്ടേ രണ്ട് വസ്ത്രങ്ങള്‍ മാത്രമാണ് സ്വന്തമായിട്ടുള്ളത്. എല്ലാദിവസവും അലക്കി വൃത്തിയാക്കുന്ന ശീലം ഇവര്‍ക്കുണ്ട്. തീര്‍ത്തും സസ്യഭുക്കുകളായ വിഭാഗക്കാര്‍ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. യാത്രകള്‍ നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കയ്യില്‍ ഭക്ഷണം കരുതുന്ന ശീലവുമുണ്ടിവര്‍ക്ക്.

തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബരിദി ഗ്രാമമാണ് പതിറ്റാണ്ടുകളായി താന ഭഗത്തിന്റെ പ്രധാന ആവാസസ്ഥലം. ഇവരുടെ ജീവിതരീതിയാണ് പ്രധാനമായും ഇവരുടെ ആരോഗ്യത്തിന്റെയും രോഗപ്രതിരോധ ശേഷിയുടേയും പിന്നിലെ ഘടകം. താന ഭഗത് സാധാരണസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരാണ്. ഈ ജീവിതശൈലിയാവണം മഹാമാരിയില്‍ നിന്ന് ഇവരെ സംരക്ഷിക്കുന്നത്. ഭക്ഷണരീതിയും പ്രകൃത്യാലുള്ള ജീവിതവും ഇവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

web desk 3: