X

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജയിലില്‍ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. ഒക്‌ടോബര്‍ 12 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.

രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികള്‍ തുടങ്ങിയത്. ദിലീപ് സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച വിധി വരും. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.

chandrika: