X

ജില്ലാ സ്‌കൂള്‍ സ്‌കൂള്‍ കലോത്സവം: അപ്പീല്‍ ഹിയറിങ് ഡിസംബര്‍ എട്ട് മുതല്‍

തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ മുമ്പാകെ വിവിധ മത്സര ഇനങ്ങള്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികള്‍ക്കുള്ള ഹിയറിങ് ഡിസംബര്‍ 8,9 തീയതികളില്‍ (വ്യാഴം, വെള്ളി ദിവസങ്ങളിലായി) രാവിലെ 9.30 മുതല്‍ സിവില്‍ സ്‌റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡന്‍സിയില്‍ നടക്കും. ഹൈസ്‌കൂള്‍ വിഭാഗം മല്‍സരാര്‍ഥികള്‍ക്ക് ഡിസംബര്‍ എട്ടിനും ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥികള്‍ക്ക് ഡിസംബര്‍ ഒന്‍പതിനുമാണ് ഹിയറിങ്.

ഹിയറിങിന് യഥാസമയം എത്തിച്ചേരാത്ത മത്സരാര്‍ഥികളുടെ അപേക്ഷയും അനുബന്ധ വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ അപ്പീല്‍ തീര്‍പ്പാക്കും. സിംഗിള്‍ ഇനത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികളും ഗ്രൂപ്പിനത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികളില്‍ ടീം ക്യാപ്റ്റനും ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകന്‍ ചുമതലപ്പെടുത്തുന്ന അധ്യാപകര്‍ക്കൊപ്പം, മാത്രമേ ഹാജരാകാവൂ.

രക്ഷിതാക്കളോ, പരിശീലകരോ ഹാജരാകേണ്ടതില്ല. മത്സരാര്‍ഥികള്‍ ഡിജിറ്റല്‍ രേഖകള്‍ ഒന്നും കരുതേണ്ടതില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ റെക്കോര്‍ഡ് ചെയ്ത ഡിജിറ്റല്‍ രേഖകള്‍ മാത്രമേ പരിശോധിക്കൂ. കുട്ടിയെ തിരിച്ചറിയുന്നതിന് പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കത്ത്, അപ്പീല്‍ രസീത്, അതോടൊപ്പം നല്‍കിയിട്ടുള്ള കത്ത് എന്നിവ ഹാജരാക്കണം. അപ്പീലിന് ഹാജരാകുന്ന മത്സരാര്‍ഥികള്‍ ഭക്ഷണത്തിനുള്ള ക്രമീകരണം സ്വയം ഒരുക്കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

web desk 3: