X

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നേറ്റം

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് മികച്ച മുന്നേറ്റം. കോയമ്പത്തൂര്‍, ചെന്നൈ, സേലം ഉള്‍പ്പടെയുള്ള 21 കോര്‍പറേഷനുകളിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ വളരെ പുറകിലാണ്.  ഡിഎംകെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. ബിജെപിക്കും നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

അതേസമയം, തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് മുസ്ലിം ലീഗ് പാര്‍ട്ടി കൈവരിച്ചിരിക്കുന്നത്. വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന് ജയിച്ചു. ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറും വിജയിച്ചു. തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടുന്ന മുന്നണിയിലാണ്.

web desk 3: