X

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തന്റെ സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. നരേന്ദ്രന്‍ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പേര്.

എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ആരും വോട്ട് ചെയ്തില്ലെന്നും ഫലപ്രഖ്യാപനശേഷം നരേന്ദ്രന്‍ പ്രതികരിച്ചു. താന്‍ ചെയ്ത വോട്ട് മാത്രമാണ് തനിക്ക് കിട്ടിയത്. പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തനിക്ക് വോട്ട് നല്‍കിയില്ല. എല്ലാവരും വാഗ്ദാനം നല്‍കി പറ്റിച്ചു, നരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് മികച്ച മുന്നേറ്റമാണ് നടത്താന്‍ സാധിച്ചത്. കോയമ്പത്തൂര്‍, ചെന്നൈ, സേലം ഉള്‍പ്പടെയുള്ള 21 കോര്‍പറേഷനുകളിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ വളരെ പുറകിലാണ്.

web desk 3: